‘പറവൂരിന് പുറത്ത്‌ ലോകം കണ്ടത് പ്രതിപക്ഷ നേതാവ് ആയശേഷം’: വിഡി സതീശനെതിരെ മന്ത്രി റിയാസ്

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. സതീശൻ താൻപ്രമാണിത്തത്തിന്റെ ആൾരൂപമാണെന്ന് മുഹമ്മദ് റിയാസ് വിമർശിച്ചു. സതീശൻ പറവൂരിന് പുറത്ത്‌ ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണ്. കഴിഞ്ഞ ദിവസം റിയാസിനെതിരെ പരിഹാസവുമായി സതീശൻ രം​ഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് റിയാസിൻ്റെ വിമർശനമുണ്ടായത്. അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ് ബുക്കിങ് ടവ്വൽ മാത്രമാണ് സതീശനെന്നും റിയാസ് പറഞ്ഞു. 

കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്ത് മന്ത്രിയെന്നായിരുന്നു സതീശന്റെ പരാമർശം. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ് റിയാസിന്. മുഹമ്മദ് റിയാസ് മൂക്കാതെ പഴുത്തയാളാണ്. എന്റെ പാർട്ടിയിലെ സ്വാധീനമളക്കാൻ റിയാസ് വരേണ്ടെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. നവ കേരള സദസ്സിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങൾക്കാണ് അലർജിയെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി വിഡി സതീശൻ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *