പ്രായത്തെ കാറ്റിൽ പറത്തി മിന്നി പെയ്ൻ; 90ാം വയസിൽ ബിരുദാനന്തര ബിരുദം

പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന് നമുക്ക് അറിയാം. തന്റെ ജീവിതത്തിലൂടെ അത് വീണ്ടും തെളിയിച്ചിരിക്കുകയാണ് മിന്നി പെയ്ൻ എന്ന 90 വയസുകാരി. 73-വർഷങ്ങൾക്കിപ്പുറം പഠനം നിർത്തിയടുത്തു നിന്ന് വീണ്ടുമാരം‌ഭിച്ച് ഇന്റർ ഡിസിപ്ലിനറി പഠനത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കുകയാണ് മിന്നി പെയ്ൻ.

നോർത്ത് ടെക്സാസ് യൂണിവേഴ്സിറ്റിയിലെ തന്റെ സഹപാടികളോടൊപ്പം ചേർന്നുനിന്ന് അഭിമാനത്തോടെ മിന്നി പെയ്ൻ വിളിച്ചുപറയുന്നത് വിദ്യാഭ്യാസം നേടുന്നതിന് പ്രായം പരിധി ഒന്നുമില്ലെന്നാണ്. സൗത്ത് കരോലിനകാരിയായ ഇവർ തന്റെ കോഴ്സ് വർക്ക് പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ വി​ദ്യാർഥിനി എന്ന ബഹുമതിയും സ്വന്തമാക്കി. 73ാം വയസിൽ ബിരുദം നേടിയ മിന്നി പെയ്ന് എക്കാലവും അറിവ് നേടാനുള്ള അവേശമായിരുന്നു, ദാരിദ്ര്യം നിറഞ്ഞ ജീവിതമൊന്നും ഈ ആ​ഗ്രഹത്തിന് ഒരു തടസമായില്ല.

Leave a Reply

Your email address will not be published. Required fields are marked *