എൻ എസ് എസിന് തിരിച്ചടി; പാലക്കാട് ചാത്തൻകുളങ്ങര ക്ഷേത്രഭൂമി ക്ഷേത്രം ദേവസ്വത്തിന് വിട്ട് നൽകണം, ഹൈക്കോടതി

പാലക്കാട് അകത്തേത്തറ ചാത്തൻകുളങ്ങര ക്ഷേത്രഭൂമി ക്ഷേത്രം ദേവസ്വത്തിന് വിട്ട് നൽകണമെന്ന് ഹൈക്കോടതി.വർഷങ്ങളായി എൻഎസ്എസ് പാട്ടഭൂമിയായി കൈവശം വെച്ചിരിക്കുന്ന ഭൂമി ചാത്തൻകുളങ്ങര ദേവസ്വത്തിന് വിട്ട് നൽകണമെന്നാണ് ജസ്റ്റിസ് സതീഷ് നൈനാന്‍റെ ഉത്തരവ്.50 ഏക്കർ ഭൂമി 1969 മുതൽ എൻഎസ്എസ്സിന് 36 വർഷത്തേയ്ക്ക് പാട്ടത്തിന് നൽകിയിരുന്നു. പാട്ടകാലാവധി കഴിഞ്ഞിട്ടും ക്ഷേത്രഭൂമി വിട്ട് നൽകിയിരുന്നില്ല. പാലക്കാട് ജില്ല കോടതി എൻ എസ് എസ്സിന് നൽകിയ അനുകൂല ഉത്തരവ് ചോദ്യം ചെയ്താണ് ദേവസ്വം 2017ല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭൂപരിഷ്കരണ നിയമത്തിന്‍റെ വ്യവസ്ഥതകളിലെ ആനുകൂല്യം ചൂണ്ടിക്കാട്ടി ജില്ല കോടതി എൻ എസ് എസ്സിന് നൽകിയ അനുകൂല ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ എതിർകക്ഷിയാക്കിയാണ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *