വളർത്തുനായയുടെ കൊരയെ ചൊല്ലി തർക്കം; യുവാവിന്റെ മർദനത്തിൽ 65കാരി മരിച്ചു

വളര്‍ത്തു നായയുടെ കുരയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് 65കാരിയെ കൊലപ്പെടുത്തി. സ്ത്രീയുടെ വളര്‍ത്തുനായ തന്നെ നോക്കി തുടര്‍ച്ചയായി കുരച്ചതോടെയാണ് യുവാവ് പ്രകോപിതനായത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.പ്രതി തന്‍റെ കടയടച്ച് ശാന്തി നഗറിലെ വീട്ടിലേക്ക് പോകുമ്പോള്‍ മുസാഖേഡി പ്രദേശത്താണ് സംഭവം നടന്നതെന്ന് ആസാദ്‌ നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് നീരജ് മേധ പറഞ്ഞു.ഒരു നായ തുടർച്ചയായി പ്രതിയെ നോക്കി കുരയ്ക്കാൻ തുടങ്ങി. ഇതോടെ പ്രതി രോഷാകുലനാവുകയായിരുന്നു.

അതിനിടെ നായയുടെ ഉടമയായ 65 വയസ്സുള്ള സ്ത്രീ വീട്ടിൽ നിന്ന് പുറത്തിറങ്ങി. ഇതോടെ യുവാവും സ്ത്രീയും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ യുവാവ് സ്ത്രീയുടെ വയറ്റിൽ ചവിട്ടി. അവര്‍ റോഡില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് സ്ത്രീയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആസാദ്‌ നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് നീരജ് മേധ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *