മുഖ്യമന്ത്രി പിണറായി വിജയൻ അപക്വമായി പെരുമാറുന്നു; വിമർശനവുമായി കോൺഗ്രസ് നേതാവ് എ കെ ആന്റണി

കരിങ്കൊടി പ്രതിഷേധത്തിനെതിരെയുള്ള ആക്രമണം രക്ഷാപ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പദപ്രയോഗം അപക്വമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ജീവൻ രക്ഷാപ്രവർത്തനത്തിന്റെ പ്രത്യാഘാതമാണ് കേരളത്തിലെ തെരുവുകളിൽ കണ്ടത്. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്ക് നല്ല ബുദ്ധിയുണ്ടാവട്ടേയെന്നും എ കെ ആന്റണി പറഞ്ഞു.

മുഖ്യമന്ത്രി കുറച്ചുകൂടി പക്വത കാണിച്ചിരുന്നെങ്കിൽ കേരളമാകെ ചെറുപ്പക്കാരുടെ ചോര വീഴില്ലായിരുന്നു. അവിടെയാണ് ഉമ്മൻചാണ്ടിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്നും ആന്റണി പറഞ്ഞു. രക്തം ചീന്തുന്നതിന് വേണ്ടി ഉമ്മൻ‌ചാണ്ടി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അവിടെയാണ് അദ്ദേഹത്തിന്റെ മഹത്വം. അത് എല്ലാവരും കണ്ടുപഠിക്കണമെന്നും ആന്റണി കൂട്ടിച്ചേർത്തു.

നവകേരള സദസിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കെതിരെ ആക്രമിക്കുന്ന പോലീസ് നടപടികൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു എകെ ആന്റണിയുടെ പരാമർശങ്ങൾ. 

Leave a Reply

Your email address will not be published. Required fields are marked *