ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരത്തിന്റെ ടോസ്. ലോകകപ്പിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്ന മത്സരമാണിത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ അവസാന കടമ്പയാണ് ദക്ഷിണാഫ്രിക്ക. 1992 മുതൽ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്ന ഇന്ത്യക്ക് ഇതുവരെ ഇവിടെ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല.

ക്യാപ്റ്റൻ രോഹിതും യഷസ്വി ജെയ്സ്വാളുമായിരിക്കും ഓപ്പണണേഴ്‌സ്. ശുഭ്മാൻ ഗില്ലിനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കും. ടീമിൽ നിന്ന് പുറത്തായ ചേതേശ്വർ പൂജാരയ്ക്ക് പകരമാണ് ഗില്ലെത്തുക. നാലാം സ്ഥാനത്ത് വിരാട് കോലി. പിന്നാലെ ശ്രേയസ് അയ്യരും ക്രീസിലെത്തും. ദക്ഷിനണാഫ്രിക്കൻ പിച്ചുകളിലെ ബൗൺസ് ശ്രേയസിന് വെല്ലുവിളി ഉയർത്തും. കെ എൽ രാഹുൽ വിക്കറ്റ് കീപ്പർ ബാറ്ററാവും. ആദ്യമായിട്ടാണ് രാഹുൽ ടെസ്റ്റിൽ വിക്കറ്റിന് പിന്നിൽ നിൽക്കാനൊരുങ്ങുന്നത്. ഇഷാൻ കിഷന് പകരം ടീമിലെത്തിയ കെ എസ് ഭരത് പുറത്തിരിക്കും. ഒരു സ്പിന്നറായിരിക്കും ടീമിൽ സ്ഥാനം പിടിക്കുക. സ്പിൻ ഓൾറൗണ്ടരായി രവീന്ദ്ര ജഡേജയും ടീമിലെത്തും. നാല് പേസർതമാർക്കും അവസരം ലഭിക്കും.

ജസ്പ്രിത് ബുമ്ര പേസ് ഡിപ്പാർട്ട്മെന്റ് നയിക്കും. മുഹമ്മദ് സിറാജ് കൂട്ടുണ്ടാവും. മുഹമ്മദ് ഷമിക്ക് പകരം പ്രസിദ്ധ് കൃഷ്ണ ടീമിലെത്തും. ഷാർദുൽ ഠാക്കൂറായിരിക്കും മറ്റൊരു പേസർ. അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവും ഇന്ത്യക്ക് ഗുണം ചെയ്യും. ജഡേജയ്ക്ക് ശേഷം ഠാക്കൂർ ക്രീസിലെത്തും. ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), യഷസ്വി ജെയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *