കോൺഗ്രസിൻ്റെ ഫാസിസ്റ്റ് വിമോചന സദസ് ഇന്ന്

സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ കെ പി സി സി. 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഇന്ന് ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ പ്രതിഷേധ ജ്വാല നടത്തുമെന്നാണ് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്.

കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കളെല്ലാം പ്രതിഷേധത്തിന്‍റെ ഭാഗമാകുമെന്നും കെ പി സി സി അറിയിച്ചു. നവ കേരള സദസുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് നരനായാട്ടിനെതിരെ കെ പി സി സി ആഹ്വാന പ്രകാരം ഡിസംബര്‍ 27 ന്  ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ വന്‍ പ്രതിഷേധ ജ്വാല നടത്തുന്നത്.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍ എം പി, കൊടിക്കുന്നില്‍ സുരേഷ് എം പി, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, കേരളത്തില്‍ നിന്നുള്ള എ ഐ സി സി ഭാരവാഹികള്‍, കെ പി സി സി ഭാരവാഹികള്‍, ഡി സി സി പ്രസിഡന്റുമാര്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍, എം പിമാര്‍, എം എൽ എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന വിമോചന സദസ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *