രജനി സാർ ഹാപ്പി അല്ലായിരുന്നു; എൻറെ പ്രായമായിരുന്നു പ്രശ്‌നം: ജ്യോതിക

തെന്നിന്ത്യൻ സൂപ്പർ താരമാണ് ജ്യോതിക. സൂര്യയുമായുള്ള വിവാഹശേഷം അഭിനയലോകത്തുനിന്നു വിട്ടുനിന്നെങ്കിലും കാതൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പമുള്ള പ്രകടനം ആരാധകർ ഏറ്റെടുത്തു. തെന്നിന്ത്യയിലെ നിരവധി ഹിറ്റ് ചിത്രത്തിൻറെ ഭാഗമായിരുന്ന താരം വിവാഹശേഷം സിനിമ പൂർണമായും വിടുകയായിരുന്നു. എങ്കിലും ജ്യോതികയെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.

തെന്നിന്ത്യൻ നായകനായ സൂര്യയുടെയും ജ്യോതികയുടെയും കുടുംബവിശേഷങ്ങൾ എന്നും ആരാധകർ ഏറ്റെടുത്തിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ ചന്ദ്രമുഖി എന്ന സിനിമയിലെ തൻറെ വരവിനെക്കുറിച്ചു ജ്യോതിക തുറന്നുപറഞ്ഞിരുന്നു. ജ്യോതികയുടെ വാക്കുകൾ ഇതാ

‘എൻറെ ആദ്യ ഹീറോ സൂര്യയായിരുന്നെങ്കിലും അജിത്തിനൊപ്പമുള്ള സിനിമയാണ് ആദ്യം റിലീസിന് എത്തിയത്. അജിത്ത് വളരെ സ്‌പെഷലാണ്. ഞാൻ സിനിമയിൽ വന്ന തുടക്കകാലത്ത് എനിക്ക് ഒട്ടും തമിഴ് അറിയില്ലായിരുന്നു. പക്ഷെ അജിത്ത് നന്നായി ഹിന്ദി സംസാരിക്കും. അതുകൊണ്ടുതന്നെ ഞങ്ങൾ തമ്മിലുള്ള കമ്യൂണിക്കേഷൻ എളുപ്പമായി. എൻറെ അമ്മയുടെ അടുത്ത സുഹൃത്തുക്കളാണ് അജിത്തിൻറെ മാതാപിതാക്കൾ.

ചന്ദ്രമുഖി കരിയറിൽ എനിക്ക് ഇഷ്ടപ്പെട്ട ചിത്രമായിരുന്നു. വ്യത്യസ്തമായ ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. എന്നാൽ നായികയായി എന്നെ സെലക്ട് ചെയ്തപ്പോൾ രജിനി സാർ ഹാപ്പിയല്ലായിരുന്നു. കാരണമായി അറിയാൻ കഴിഞ്ഞത് എൻറെ പ്രായമാണ്. എനിക്ക് അപ്പോൾ 24 വയസ് മാത്രമാണു പ്രായം’ ജ്യോതിക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *