നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു

പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. മുപ്പത് വർഷത്തോളം നാടക രംഗത്ത് സജീവമായിരുന്നു. ഒരേ സമയം നടനായും സംവിധായകനായും തിളങ്ങി.

മോഹൻലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’യടക്കം നിരവധി നാടകങ്ങൾ ചെയ്തിട്ടുണ്ട്. നാടകത്തെ കൂടാതെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2003ൽ കേരള സംഗീത അക്കാദമിയുടെ മികച്ച നാടകരചനയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വെള്ളായണി സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *