കോഴിക്കോട് നഗരത്തിൽ പിടിച്ചെടുത്തത് 51.9 കിലോ കഞ്ചാവ്; 2 പേർ അറസ്റ്റിൽ

കോഴിക്കോട് വൻ ലഹരി വേട്ട. നഗരം കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതിനായി ബെംഗളൂരുവിൽനിന്ന് കാറിൽ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് ആന്റി നർക്കോട്ടിക് ടീം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ദിഖ് (39), മുഹമ്മദ് ഫൈസൽ(36) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പുതുവത്സരാഘോഷത്തിന്റെ മറവിൽ വൻതോതിലുള്ള ലഹരി വിൽപന ലക്ഷ്യമിട്ടാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. നഗരത്തിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതി. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിൽ എസ്ബിഐ ബാങ്കിന് സമീപമുള്ള പേപാർക്കിംഗ് ഏരിയയിൽ വച്ചാണ് പ്രതികളെയും കാറിൽ രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടികൂടിയത്.

കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനുജ് പൈവാളിന്റെ നിർദേശ പ്രകാരമാണ് നടപടി സ്വീകരിച്ചത്. നടക്കാവ് പോലീസും ആന്റി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക് ഷാഡോ ടീം അംഗങ്ങളും ചേർന്നാണ് കാറിൽ പരിശോധന നടത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *