അനുമതിയില്ലാതെ വാർത്തകൾ ഉപയോഗിച്ചു; ഓപ്പൺ എഐക്കും മൈക്രോസോഫ്റ്റിനുമെതിരെ ന്യൂയോർക്ക് ടൈംസ് 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളെ പരിശീലിപ്പിക്കാൻ തങ്ങളുടെ വാർത്താ ഉള്ളടക്കങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് ഓപ്പൺ എഐ, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകി ന്യൂയോർക്ക് ടൈംസ്. പകർപ്പാവകാശ മുന്നയിച്ച് ചാറ്റ് ജിപിടി നിർമാതാക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തുന്ന ആദ്യ മാധ്യമസ്ഥാപനമാണ് ന്യൂയോർക്ക് ടൈംസ്.

പകരം ഉല്പന്നങ്ങൾ നിർമിക്കുന്നതിന് അനുവാദം ചോദിക്കാതെയും പണം നൽകാതെയും തങ്ങളുടെ വലിയ പത്രപ്രവർത്തന ശേഷിയെ സൗജന്യമായി ഉപയോഗപ്പെടുത്തുകയാണ് എതിർകക്ഷികൾ ചെയ്തതെന്ന് ബുധനാഴ്ച മാൻഹട്ടൺ ഫെഡറൽ കോടതിയിൽ നൽകിയ പരാതിയിൽ ന്യൂയോർക്ക് ടൈസ് പറയുന്നു. നിയമവിരുദ്ധമായി തങ്ങളുടെ ഉള്ളടക്കങ്ങൾ ഉപയോഗിച്ചതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടത്തിന് അത് കാരണമായിട്ടുണ്ടെന്നും ന്യൂയോർക്ക് ടൈംസ് ആരോപിക്കുന്നു. എന്നാൽ എതിർകക്ഷികളിൽ നിന്ന് നഷ്ടപരിഹാരമൊന്നും ടൈംസ് ആവശ്യപ്പെട്ടിട്ടില്ല. 

Leave a Reply

Your email address will not be published. Required fields are marked *