സജി ചെറിയാന്‍റെ   വാക്കുകൾക്ക് പക്വത  ഇല്ല. ഭരിക്കുന്നവരില്‍ നിന്ന് ഇത്തരം  പ്രസ്താവന  ഉണ്ടാകുന്നത്  ശരിയല്ല; കെസിബിസി

സജി ചെറിയാന്‍റെ  പ്രസ്താവനയിൽ  ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി  വക്താവ് ഫാദര്‍ ജേക്കബ് പാലപ്പിള്ളി. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയനെതിരെ പ്രതികരിക്കുകയായിരുന്നു  കെസിബിസി വക്താവ്.

സുപ്രധാന  സ്ഥാനങ്ങളിൽ  ഉള്ളവർ  വാക്കുകളിൽ  മിതത്വ പുലർത്തണം.ഭരങ്ങഘടനയെ  മാനിക്കാത്തതിന്‍റെ   പേരിൽ മന്ത്രി  സ്ഥാനം പോയ ആളാണ് സജി ചെറിയാൻ. സമൂഹത്തിൽ  ഉന്നത  സ്ഥാനത്തുള്ളവരെ  അധിക്ഷേപിക്കാന്‍  ഇവരുടെ കൈയ്യിൽ ഒരു നിഘണ്ടു ഉണ്ട്. ആസ്കൂളിൽ  നിന്ന് വരുന്ന  ആളാണ് സജി ചെറിയാൻ.

ബിഷപ്പുമാർ  പങ്കെടുത്തത്  പ്രധാനമന്ത്രി  വിളിച്ച  യോഗത്തിലാണ്. സജി ചെറിയാന്‍റെ  പ്രസ്താവന ക്രൈസ്തവ  സമൂഹത്തിന്  സ്വീകാര്യമല്ല. സജി ചെറിയാന്‍റെ   വാക്കുകൾക്ക് പക്വത  ഇല്ല. ഭരിക്കുന്നവരില്‍ നിന്ന് ഇത്തരം  പ്രസ്താവന  ഉണ്ടാകുന്നത്  ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കുമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയുടെ വിരുന്നിനുപോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു. ഇതിനോടാണ് കെസിബിസിയുടെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *