സ്ഥാനമൊഴിയൽ പ്രഖ്യാപിച്ച് ഡെൻമാർക്ക് രാജ്ഞി മാർഗ്രറ്റ് ; മകൻ ഫ്രെഡറിക്ക് രാജകുമാരന് അധികാരം കൈമാറും

സ്ഥാനമൊഴിയുന്നതതായി പ്രഖ്യാപിച്ച് ഡെൻമാർക്ക് രാജ്ഞി മാർഗ്രെത്ത് II. പുതുവത്സര ദിനത്തില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. ‘ജനുവരി 14-ന് സ്ഥാനമൊഴിയും. ഇതാണ് ശരിയായ സമയമെന്നും കരുതുന്നു. 2024 ജനുവരി 14-ന് പ്രിയ പിതാവിന്റെ പിൻഗാമിയായി 52 വർഷത്തിനു ശേഷം ഡെന്മാർക്കിന്റെ രാജ്ഞിയായി പടിയിറങ്ങും. മൂത്തമകനായ മകൻ ഫ്രെഡറിക്ക് രാജകുമാരന് അധികാരം കൈമാറും’.83 കാരിയായ മാർഗ്രെത്ത് പ്രഖ്യാപിച്ചു. പിതാവായ ഫ്രഡറിക് IXന്റെ മരണത്തിന് പിന്നാലെ 31ആം വയസിലാണ് മാർഗ്രെത്ത് അധികാരത്തിലെത്തുന്നത്. ബ്രിട്ടണിലെ എലിസബത്ത് II അന്തരിച്ചതിന് ശേഷം യൂറോപ്പിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജ്ഞിയെന്ന പ്രത്യേകതയും മാർഗ്രെത്തിനുണ്ട്.

2023ന്റെ തുടക്കത്തിൽ മുതുകിലെ ശസ്ത്രക്രിയക്ക് രാജ്ഞി വിധേയയായിരുന്നു. ഈ വേളയിലാണ് ഭാവിയെക്കുറിച്ച് ചിന്തിച്ചതും ഭരണം മകന് കൈമാറാമെന്ന തീരുമാനത്തിലെത്തിയതെന്നും രാജ്ഞി പറഞ്ഞു. ഭാഷാ പണ്ഡിത, ഡിസൈനർ എന്നീനിലയിലും ശ്രദ്ധേയയായിരുന്നു അവർ. പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെൻ സ്ഥാനമൊഴിയല്‍ പ്രഖ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട് . സ്ഥാനത്യാഗ സമയം വന്നിരിക്കുന്നുവെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടാണ്, രാജ്യത്തിനായി ജീവിതം തന്നെ സമര്‍പ്പിച്ച വ്യക്തിയാണെന്നും അവരുടെ പരിശ്രമങ്ങള്‍ക്കും സമര്‍പ്പണത്തിനും നന്ദിയെന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *