രാഹുൽ മാങ്കൂട്ടത്തിലിനെ അപമാനിക്കുന്ന പോസ്റ്റ് ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട് പൊലീസ് ഉദ്യോഗസ്ഥൻ

ഡ്യൂട്ടി ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അപമാനിക്കുന്ന പോസ്റ്റുമായി പൊലീസ് ഉദ്യോഗസ്ഥൻ. ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം കിരൺദേവ് പോസ്റ്റിട്ടത്. തിരുവന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറാണ് കിരൺദേവ്. തിരുവനന്തപുരം കൺട്രോൾ റൂമിലെ പൊലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ രാഷ്ട്രീയ പോസ്റ്റിട്ടത്.

പൊലീസ് ഉദ്യോഗസ്ഥർ ഒരു തരത്തിലുമുള്ള രാഷ്ട്രീയ അനുഭാവവും കാണിക്കാൻ പാടില്ലെന്ന സർവീസ് ചട്ടങ്ങളുടെ ലംഘനമാണിത്. മന്ത്രി കെ.ബി ഗണേഷ് കുമാർ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തുന്ന പ്രസംഗമാണ് ഇയാൾ പോസ്റ്റ് ചെയ്തത്.

പോസ്റ്റ് ഇട്ടതിന് തൊട്ടു പിന്നാലെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ ഇത് റിമൂവ് ചെയ്യണമെന്ന് പറഞ്ഞ് കമന്റ് ഇട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ അതിന് തയ്യാറായില്ല. പല പൊലീസുകാരും വാമൊഴിയായി പരാതിയും നൽകിയിരുന്നു. എന്നാൽ ഇയാൾ പോസ്റ്റ് റിമൂവ് ചെയ്യാൻ തയ്യാറായില്ല. നിലവിൽ പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമാണ് ഇടത് അനുഭാവം പുലർത്തുന്ന കിരൺദേവ്.

Leave a Reply

Your email address will not be published. Required fields are marked *