‘തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ?, വൃന്ദയുടെ പരാമർശം അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു’; ഗവർണർ

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ പോകാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ അന്വേഷിക്കണം. തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങൾ ഉന്നയിക്കണമെന്ന് ഗവർണർ പറഞ്ഞു. എന്നെങ്കിലും അവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ എന്നായിരുന്നു വൃന്ദ കാരാട്ടിനുള്ള ഗവർണറുടെ മറുപടി.

കേരളത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ഗവർണർ മത്സരിക്കണമെന്നായിരുന്നു വൃന്ദയുടെ പരാമർശം. ഇത്തരം കാര്യങ്ങൾ താൻ പ്രോത്സാഹിപ്പിക്കുന്നില്ല. താൻ ചെയ്യുന്നത് നിയമപരമായ ചുമതലയാണ്. വൃന്ദയുടെ പരാമർശം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *