ബി ജെ പിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ ഓർത്തഡോക്സ് സഭയുടെ നടപടി

ബി ജെ പിയിൽ ചേർന്ന ഫാ.ഷൈജു കുര്യനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ. നിലയ്ക്കൽ ഭദ്രാസനം ചുമതലയിൽ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു. വെെദികനെതിരെ അന്വേഷണത്തിന് കമ്മീഷനെ നിയമിക്കണമെന്നും കൗൺസിൽ ശുപാർശചെയ്തിട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ആയിരുന്നു ഫാ. ഷൈജു.

ഫാ.ഷൈജു കുര്യന്‍ ബി ജെ പിയിൽ ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരായ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ സ്ത്രീയുടേതായി പ്രചരിക്കുന്ന ശബ്ദ സന്ദേശവും നടപടിയിലേക്ക് വഴിവച്ചു. ശബ്ദസന്ദേശം സഭാ വിശ്വാസികൾക്കിടയിൽ വലിയ തോതിൽ തന്നെ പ്രചരിച്ചിരുന്നു.

നിലയ്ക്കൽ ഭദ്രാസന സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റായി മറ്റൊരു വൈദികനെ വെള്ളിയാഴ്ച മുതൽ നിയമിക്കുമെന്നാണ് ഭദ്രാസന കൗൺസിൽ കൗൺസിൽ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *