തണ്ണിമത്തനും മയോണൈസും; ഇതെന്തൊരു കോംപിനേഷൻ അടിപൊളി

പൊരിച്ച ഐസ്ക്രീം, ഫാന്‍റ ഓംലെറ്റ്, ന്യൂഡിൽസ് ഷെയ്ക്ക് തുടങ്ങിയ അതിവിചിത്രമായ ഫുഡ് കോംപിനേഷനുകൾക്ക് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു കോംപിനേഷൻ തരംഗമാകുകയാണ്.

സിംഗപ്പുരിലെ ഭക്ഷണപ്രിയനും സോഷ്യൽ മീഡിയയിൽ സജീവവുമായ യുവാവിന്‍റെ വീഡിയോ ആണ് നെറ്റിസൺസിനിടയിൽ ചർച്ചയാകുന്നത്.

നമുക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത കോംപിനേഷൻ ആണ് യുവാവ് പരീക്ഷിക്കുന്നത്. രണ്ടു സുലഭമായി മാർക്കറ്റിൽ ലഭിക്കുന്നവ.

തണ്ണിമത്തൻ-മയോണൈസ് കോന്പോ ആണ് താരം. തണ്ണിമത്തൻ മുറിച്ചെടുത്തതിനു ശേഷം മയോണൈസ് ക്രീം തേച്ചുപിടിപ്പിക്കുന്നു. തുടർന്ന് കഴിക്കുന്നു. വിഭവം രുചികരമാണെന്ന് യുവാവിന്‍റെ മുഖം കണ്ടാൽതന്നെ മനസിലാകും. തന്‍റെ പരീക്ഷണവിഭവത്തെക്കുറിച്ചു ലഘു വിവരണവും യുവാവ് നൽകുന്നുണ്ട്.

എന്തായാലും തണ്ണിമത്തൻ-മയോണൈസ് കോംപിനേഷൻ നെറ്റിസൺസ് ഏറ്റെടുത്തു. നിരവധി പേർ കോംപിനേഷൻ പരീക്ഷിച്ചതായും രുചികരമാണെന്നും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *