ഇത്തവണ സ്വർണക്കപ്പടിച്ച് കണ്ണൂർ ; കോഴിക്കോടിന് രണ്ടാം സ്ഥാനം

സ്‌കൂൾ കലോത്സവത്തിൽ കിരീടമുയർത്തി കണ്ണൂർ. 952 പോയിന്റുമായാണ് കണ്ണൂർ സ്വർണക്കപ്പ് ഉയർത്തിയത്.949 പോയിന്റുമായി കോഴിക്കോടിന് ഇത്തവണ രണ്ടാം സ്ഥാനത്ത് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

23 കൊല്ലത്തിന് ശേഷമാണ് കലോത്സവ കിരീടം കണ്ണൂരിലേക്ക് എത്തുന്നത്. 1997,98,2000 വർഷങ്ങളിലായിരുന്നു മുൻപത്തെ നേട്ടം. 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനം സ്വന്തമാക്കി.

നാളെ കണ്ണൂരിൽ കലോത്സവ ജേതാകൾക്ക് സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മണിക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യയുടെ നേതൃത്വത്തിൽ ജേതാക്കളെ സ്വീകരിക്കും. 5 മണിക്ക് കണ്ണൂരിൽ സ്വീകരണ യോഗവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *