പ്രതിഷേധം ചെയ്യുന്നത് ജനാധിപത്യ അവകാശം; ഇതു തീരെ ശരിയായില്ല: രാഹുലിന്റെ അറസ്റ്റിനെതിരെ ശശി തരൂര്‍

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റു ചെയ്തതിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂര്‍. പ്രതിഷേധം ചെയ്യുന്നത് ജനാധിപത്യ അവകാശമാണെന്നും ഇതു തീരെ ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘ഇതു തീരെ ശരിയായില്ല എന്നതില്‍ ഒരു സംശയവുമില്ല. പ്രതിഷേധം ചെയ്യുന്നത് ജനാധിപത്യ അവകാശമാണ്. അവരും പ്രതിപക്ഷത്ത് ഇരുന്നിട്ടുണ്ട്. അവരും ഇതിനെക്കാൾ ചെയ്തിട്ടുണ്ട്. ഒരു ക്രിമിനലിനെ പോലെ, പുലർച്ചെ അദ്ദേഹത്തിന്റെ വീട്ടിൽ വളഞ്ഞുനിന്ന് കൊണ്ടുപോകുന്നതിൽ അർഥമില്ല. അവര്‍ പ്രകോപനമാണ് ആഗ്രഹിക്കുന്നത്. നമ്മൾ ഇതിനെയൊക്കെ ജനാധിപത്യരീതിയിലാണ് നേരിടേണ്ടത്. 

ഇതൊക്കെ തിരഞ്ഞെടുപ്പിനു മുൻപ് വിഷമം ഉണ്ടാക്കാൻ വേണ്ടി ചെയ്യുന്ന തീരുമാനങ്ങളാണ്. പൊലീസ്, രാഷ്​ട്രീയത്തിന്റെ  കളിയാണ് കളിക്കുന്നത്. ഇതിനുള്ള ഉത്തരം ജനാധിപത്യ രീതിയിൽ തന്നെ നൽകണം. ജനങ്ങൾ തീരുമാനിക്കട്ടെ ഈ രാഷ്ട്രീയത്തെ ഇഷ്ടപ്പെട്ടോ ഇല്ലയോയെന്ന്.

പക്ഷേ, പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെയാരു രീതിയിൽ അറസ്റ്റു ചെയ്യുന്നത് ശരിയല്ല. ഗുണ്ടയെപ്പോലെയാണ് അവർ പെരുമാറിയത്. ഒരു ന്യായീകരണവും കാണുന്നില്ല. അപലപിക്കുന്നു. ദിസ് ഈസ് റോങ്. അതു തെറ്റാണ്’’– അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *