തിരുവല്ലത്തെ ഷഹനയുടെ മരണം; പെൺകുട്ടിയുടെ കുടുംബം സത്യാഗ്രഹ സമരത്തിലേക്ക്

തിരുവനന്തപുരം തിരുവല്ലത്തെ ഷഹാനയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കുടുംബം സത്യഗ്രഹ സമരത്തിലേക്ക്. ഷഹാന മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഉത്തരവാദികളായവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഷഹാനയുടെ ഭർത്താവ് നൗഫലും ഭർതൃമാതാവുമാണ് കേസിലെ പ്രതികൾ.

ഷഹാനയുടെ കൂടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല. നാളെ രാവിലെ 10ന് സെക്രട്ടറിയേറ്റിന് മുന്നിലാണ് സത്യഗ്രഹസമരം. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് ഉദ്യോഗസ്ഥൻ സഹായം ചെയ്തതായി സി.ഐ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *