മാസപ്പടി ആരോപണത്തിൽ കേന്ദ്ര അന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി; ഹർജി 24ന് പരിഗണിക്കും

 മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച   രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്.

അന്വേഷണം  നടക്കുന്നുണ്ടെങ്കിലും കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണത്തിന് തടസ്സമില്ലെന്ന് ഹർജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് കോടതിയെ അറിയിച്ചു. ഹർജി 24 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. 

 

Leave a Reply

Your email address will not be published. Required fields are marked *