വയനാടിനെ അറിയൂ…; പക്ഷിപാതാളവും മീൻമുട്ടിയും വിളിക്കുന്നു

വയനാടിന്‍റെ ഭംഗി എത്ര കണ്ടാലും മതിവരില്ല. വയനാട്ടിൽ എത്തുന്നവർ മീൻമുട്ടി വെള്ളച്ചാട്ടവും പക്ഷിപാതാളവും കാണാൻ മറക്കരുത്. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം. എന്നെന്നെന്നും മറക്കാനാകാത്ത അനുഭവമായിരിക്കും മീൻമുട്ടിയും പക്ഷിപാതാളവും.

മീൻമുട്ടി വെള്ളച്ചാട്ടം

ഊ​ട്ടി​യും വ​യ​നാ​ടും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡി​ല്‍ നി​ന്നു മീ​ന്‍​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു ന​ട​ക്കാം. ഏ​ക​ദേ​ശം ര​ണ്ടു കി​ലോ മീ​റ്റ​ര്‍ ദൂ​രം ന​ട​ത്ത​മു​ണ്ട്. 300 മീ​റ്റ​ര്‍ മു​ക​ളി​ല്‍ നി​ന്നു മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി താ​ഴേ​ക്കു പ​തി​ക്കു​ന്ന മീ​ന്‍​മു​ട്ടി വ​യ​നാ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​ച്ചാ​ട്ട​മാ​ണ്.

വ​യ​നാ​ടിന്‍റെ തെ​ക്കു കി​ഴ​ക്ക​ന്‍ ഭാ​ഗ​ത്തുള്ള നീ​ലി​മ​ല കയറ്റവും സാഹസികത നിറഞ്ഞതാണ്. ക​ല്‍​പ്പ​റ്റ​യി​ല്‍ നി​ന്നോ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഭാ​ഗ​ത്തു നി​ന്നോ നീ​ലി​മ​ല ക​യ​റാം. മു​ക​ളി​ല്‍ എ​ത്തി​യാ​ല്‍ മീ​ന്‍​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ദൃ​ശ്യം അ​വി​സ്മ​ര​ണീ​യ​മാ​ണ്.

പ​ക്ഷി​പാ​താ​ളം

സ​മു​ദ്ര നി​ര​പ്പി​ല്‍ നി​ന്ന് 1700 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ബ്ര​ഹ്മ​ഗി​രി കു​ന്നു​ക​ള്‍​ക്കി​ട​യി​ല്‍ കാ​ടി​ന​ക​ത്താ​ണ് പ​ക്ഷി​പാ​താ​ളം എ​ന്നു പേ​രു​ള്ള ഗു​ഹ​ക​ള്‍. വ​ലി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ളു​ള്ള മേ​ഖ​ല​യാ​ണി​ത്. ചി​ല പാ​റ​ക​ള്‍ വ​ള​രെ വ​ലിതാണ്. ഈ ​മേ​ഖ​ല​യി​ലു​ള്ള ഗു​ഹ​ക​ള്‍ പ​ല​യി​നം ചെ​റു ജീ​വി​ക​ളുടെ​യും പ​ക്ഷി​ക​ളു​ടെ​യും വ​വ്വാ​ലു​ക​ളു​ടെ​യും ആ​വാ​സകേ​ന്ദ്ര​മാ​ണ്. മാ​ന​ന്ത​വാ​ടി​ക്ക​ടു​ത്താ​ണ് പ​ക്ഷി​പാ​താ​ളം. കാ​ട്ടി​ലൂ​ടെ ഏഴു കി​ലോ​മീ​റ്റ​ര്‍ സാ​ഹ​സി​ക ന​ട​ത്ത​ത്തി​ന് ശേ​ഷ​മേ ഇ​വി​ടെ എ​ത്തൂ. തി​രു​നെ​ല്ലി​യി​ല്‍ നി​ന്നാ​ണു തു​ട​ക്കം. വ​ട​ക്ക​ന്‍ വ​യ​നാ​ട് വ​നം​വ​കു​പ്പിന്‍റെ അ​നു​മ​തി ഉ​ണ്ടെ​ങ്കി​ലേ അ​വി​ടേ​ക്കു പ്ര​വേ​ശിക്കാൻ കഴിയുകയുള്ളു. അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം മുൻകൂട്ടി തീരുമാനമാക്കിയതിനുശേഷം ഇവിടേക്കു വരിക.

Leave a Reply

Your email address will not be published. Required fields are marked *