‘ഗ്ലാമറസായിട്ടല്ല അഭിനയിച്ചാണ് കഴിവ് തെളിയിക്കേണ്ടത്’: മാളവിക മോഹനനെ പരിഹസിച്ച് ആരാധകർ

പട്ടം പോലെയെന്ന മലയാളം സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനന്‍. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും പിന്നീട് മാളവിക അഭിനയിച്ചിരുന്നു. പട്ടം പോലെയിൽ ദുൽഖറിന്റെ നായിക വേഷം ഭം​ഗിയായാണ് മാളവിക അവതരിപ്പിച്ചത്.

പിന്നീട് രജിനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ താരം ചെയ്തു. ക്രിസ്റ്റി എന്ന മലയാള ചിത്രമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്തത്. ചിത്രത്തിൽ യുവതാരം മാത്യുവായിരുന്നു നായകൻ. പാ.രഞ്ജിത്തിന്റെ തങ്കലാനാണ് മാളവികയുടെ പുതിയ പ്രോജക്ട്. വിക്രം നായകനാകുന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിലാണ് മാളവിക എത്തുന്നത്.

പാർവതി തിരുവോത്തും മാളവികയ്ക്കൊപ്പം തങ്കലാനിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രഭാസിന്റെ അടുത്ത ചിത്രമായ രാജാ സാബിലും നായികയായി എത്തുന്നത് മാളവികയാണ്. അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ സജീവമായ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ബോളിവുഡ് സുന്ദരിമാരെ തോൽപ്പിക്കുന്ന ലുക്കിലാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. അതീവ ഗ്ലാമറസ്സായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡലിങിൽ അതീവ താൽപര്യമുള്ള മാളവിക പുത്തൻ ഫോട്ടോ ഷൂട്ടിൽ ഷിമറി ബ്രെലെറ്റ് ടോപ്പും ജീൻസും ഓവർസൈസ്ഡ് ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്.

കാര്യമായി മേക്കപ്പൊന്നും ചെയ്തിട്ടില്ല. സ്മോക്കി ഐ മേക്കപ്പും ലിപ്സ്റ്റിക്കും മാത്രമാണ് താരം ഉപയോ​ഗിച്ചിരിക്കുന്നത്. കയ്യിൽ റോളക്സ് വാച്ചും ധരിച്ചിട്ടുണ്ട്. പൊതുവെ ​ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തുന്നയാളാണ് മാളവികയെങ്കിലും ഇത്തവണത്തേത് അൽപ്പം കൂടിപ്പോയി എന്നാണ് ആരാധകരുടെ പക്ഷം. ഒരു മണിക്കൂറ് കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകളാണ് പുതിയ ചിത്രങ്ങൾ ലൈക്ക് ചെയ്തത്.

കൂടാതെ വിമർശിച്ചും അശ്ലീല ചുവയുള്ളതുമായ നിരവധി കമന്റുകളും പുതിയ ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത് കുറച്ചുകൂടിപ്പോയി ഇതിലും ഭേദം ബിക്കിനിായിരുന്നു, ഗ്ലാമറസായിട്ടല്ല അഭിനയിച്ചാണ് കഴിവ് തെളിയിക്കേണ്ടത് എന്നെല്ലാമാണ് കമന്റുകൾ. ഇതുവരെ അഭിനയത്തിലൂടെ പ്രേക്ഷകരെ സമ്പാദിക്കാൻ മാളവികയ്ക്ക് സാധിച്ചിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *