വടകരയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടലിൽ ഒരാള്‍ക്ക് ഗുരുതര പരിക്ക്; ലഹരിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്

കോഴിക്കോട് വടകരയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വടകര താഴേ അങ്ങാടി സ്വദേശി ഹിജാസിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.clash between youths in vadakara one seriously injured

വടകര ടൗണിൽ പുതിയ സ്റ്റാന്റിനോട് ചോർന്നുള്ള പ്രദേശത്തായിരുന്നു സംഭവം. മൂന്ന് യൂവാകൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘമാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *