വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; 2 പേർ പിടിയിൽ

തിരുവനന്തപുരം വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നില്‍ അഞ്ചംഗ സംഘമാണെന്നാണ് നിലവിലെ കണ്ടെത്തല്‍. സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഹരിഹരപുരം എല്‍.പി. സ്‌കൂളിന് സമീപത്തെ വീട്ടില്‍ ഇന്നലെയായിരുന്നു സംഭവം. 74-കാരിയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്‌സായ സിന്ധുവുമായിരുന്നു വീട്ടില്‍ താമസം. ഇവരെ മൂന്നുപേരേയും മയക്കിക്കിടത്തി ശേഷം സ്വര്‍ണ്ണവും പണവും അപഹരിക്കുകയായിരുന്നു. 15 ദിവസമായി ഇവിടെ ജോലിക്കുവരുന്ന നേപ്പാള്‍ സ്വദേശിയായ യുവതിയുടെ നേതൃത്വത്തിലായിരുന്നു മോഷണം.

Leave a Reply

Your email address will not be published. Required fields are marked *