ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നയപ്രഖ്യാപനം പ്രസംഗം ഒരു മിനിറ്റിൽ ഒതുക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്ത്. ഗവർണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ശക്തമായി വിയോജിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

സർക്കാർ-ഗവർണർ പോരിന്‍റെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചതെന്നും നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങൾ ഒന്നുമില്ലെന്നും പറഞ്ഞ വി ഡി സതീശൻ സംസ്ഥാന സർക്കാർ ഇരുട്ടിലാണെന്നും തുറന്നടിച്ചു. ഇത്രയും മോശം നയപ്രഖ്യാപനം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. യഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി. സാമ്പത്തിക കാര്യങ്ങളിൽ സർക്കാർ തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *