രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ; വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്ന് 2 പേർ

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിന ്‌കേരളത്തിൽ നിന്ന് 2 പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കുമാണ് മെഡൽ ലഭിച്ചത്. എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് മെഡൽ നേടിയിരിക്കുന്നത്.

ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, വി സുനിൽകുമാർ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പി സുനിൽകുമാർ സികെ, എഎസ്പി വി സുഗതൻ, ഡിവൈഎസ്പി സലീഷ് എൻഎസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്‌ഐ ബി സുരനേദ്രൻ, ഇൻസ്‌പെക്ടർ ജ്യോതീന്ദ്രകുമാർ പി. എഎസ്‌ഐ മിനി കെ. എന്നിവരാണ് 11 ഉദ്യോഗസ്ഥർ. അഗ്‌നിശമന സേന വിഭാഗത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറിന് മെഡൽ. അഗ്‌നിശമന സേന വിഭാഗത്തിൽ സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് 4 മെഡലും ലഭിച്ചു. ജിജി എൻ, പി പ്രമോദ്, അനിൽകുമാർ എസ്., അനിൽ പി മണി എന്നിവർക്കാണ് മെഡൽ.

Leave a Reply

Your email address will not be published. Required fields are marked *