ജനുവരി 28 വരെ ഷാർജ റൗണ്ട് എബൗട്ട് പൂർണമായി അടച്ചിടുമെന്ന് ആർടിഎ

എമിറേറ്റിലെ റൗണ്ട് എബൗട്ട് പൂര്‍ണ്ണമായും അടച്ചിടുമെന്ന് ഷാര്‍ജ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി. ഇന്ന് മുതല്‍ ജനുവരി 28 ഞായറാഴ്ചവരെയാണ് അടച്ചിടുന്നത്. അല്‍ ഐന്‍ 1,3,4,5 എന്നീ പ്രദേശങ്ങള്‍ക്കിടയിലുള്ള സ്ക്വയറിലെ റോഡ് പൂര്‍ണ്ണമായും അടച്ചിടുമെന്നും അതോറിറ്റി അറിയിച്ചു. അറ്റകുറ്റിപണികളും റോഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നതെന്ന് ആര്‍ടിഎ അറിയിച്ചു.

അതേസമയം ജനുവരി 23 മുതൽ ഫെബ്രുവരി 21വരെ ഷാർജയിലെ യൂണിവേഴ്സിറ്റി ഹാളിലേക്കുള്ള സ്ട്രീറ്റും അടച്ചിടുന്നതായി നേരത്തെ ആ‍ർടിഎ പ്രഖ്യാപിച്ചിരുന്നു. ഷാർജ ലൈറ്റ്‌സ് ഫെസ്റ്റിവലിന് മുന്നോടിയായുള്ള പ്രവൃത്തികൾ നടക്കുന്നതിനാലാണ് അടച്ചുപൂട്ടുന്നത്. വാഹനമോടിക്കുന്നവരോട് ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ട്രാഫിക്ക് ദിശാസൂചനകൾ പാലിക്കണമെന്നും അതോറിറ്റി നിർദേശം നൽകിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *