കിടക്കുന്നതിന് മുമ്പ സ്വയം കെട്ടിപ്പിടിക്കാറുണ്ട്’: ഗ്രേസ് ആന്റണി

യുവനിരയിലെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഗ്രേസ് ആന്റണി. കുമ്പളി നൈറ്റ്‌സ് ആണ് താരത്തിന് കരിയറില്‍ ബ്രേക്ക് ആകുന്നത്. തനതായ അഭിനയശൈലിക്കുടമയാണ് ഗ്രേസ്. നര്‍മം നന്നായി വഴങ്ങുന്ന നടിയെന്ന പ്രത്യേകതയും ഗ്രേസിനുണ്ട്. അടുത്തിടെ ഗ്രേസ് അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്.  

താരത്തിന്റെ വാക്കുകള്‍:

സെല്‍ഫ് ലൗ ആണ് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത്. മറ്റുള്ളവരുടെ സ്നേഹം ആഗ്രഹിക്കുന്നതിലും ഏറ്റവും സിംപിളും ഏറ്റവും ഈസിയും നമ്മളെ സ്നേഹിക്കുന്നതാണ്. അത് ചെയ്താല്‍ ബാക്കിയെല്ലാം ഈസിയാണ്. ഞാന്‍ സ്വയം കണ്ടെത്തിയൊരു കാര്യമാണിത്. മുന്‍പ് ഞാന്‍ മറ്റുള്ളവരില്‍നിന്ന് ഒത്തിരി പ്രതീക്ഷിക്കുമായിരുന്നു. അവരത് പറഞ്ഞാലേ സന്തോഷമാവുകയുള്ളു. അത് കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കും.

അത്രയും സമയവും കഷ്ടപ്പാടുകളും എന്തിനാണ് കളയുന്നതെന്ന് തോന്നിയപ്പോഴാണ് ഞാന്‍ എന്നെത്തന്നെ ചേര്‍ത്തുപിടിച്ചത്. എന്നും രാത്രിയില്‍ കിടക്കുന്നതിന് മുന്‍പു ഞാന്‍ സ്വയം കെട്ടിപ്പിടിക്കാറുണ്ട്. സപ്പോര്‍ട്ട് തരുന്നതിനു നന്ദി എന്ന് എന്നോടുതന്നെ പറയും. 

അതൊരു മിറക്കിള്‍ പോലെയുള്ള അനുഭവമാണ് എനിക്കു തരുന്നത്. അങ്ങനെയാണെങ്കില്‍ ജീവിതത്തില്‍ ആരുമില്ലെങ്കിലും നമ്മള്‍ക്കു  വലിയ പ്രശ്നമൊന്നും തോന്നില്ല. എന്നിരുന്നാലും ജീവിതത്തില്‍ മറ്റുള്ളവരുടെ പിന്തുണയും ജീവിത പങ്കാളിയും കുടുംബവുമൊക്കെ വേണം-  ഗ്രേസ് ആന്റണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *