ആനയെ കയറ്റിവന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്

ദേശീയ പാതയിൽ കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്ത്, ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികനു ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ (61) ആണ് മരിച്ചത്. രാവിലെ ഒൻപതോടെയായിരുന്നു അപകടം. 

‌വിഴിഞ്ഞം പനത്തുറയിൽ നിന്നും കൊല്ലം ഭാഗത്തേക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി, നസീർ ഓടിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു. ലോറിയുടെ പിൻചക്രം നസീറിന്റെ തലയിലൂടെ കയറിയിറങ്ങി.

നസീർ ധരിച്ചിരുന്ന ഹെൽമറ്റ് തകർന്ന നിലയിലാണ്.‌ പോത്തൻകോട് കോഴികളെ കയറ്റിയ പിക്കപ് വാൻ ബൈക്കിലിടിച്ച് വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ ഗോപകുമാർ മരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *