ശ്രവണ പ്രശ്നങ്ങൾക്ക് ചികിത്സ ഇനി വേഗത്തിൽ ; വിപുലീകരിച്ച പു​തി​യ ഓ​ഡി​യോ​ള​ജി-​ബാ​ല​ൻ​സ് യൂ​ണി​റ്റ് തു​റ​ന്നു

ഖത്തറിൽ ശ്ര​വ​ണ, ബാ​ല​ൻ​സ് പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ടു​ന്ന രോ​ഗി​ക​ൾ​ക്ക് സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ല​ക്ഷ്യം​വെ​ച്ച് എ​ച്ച്.​എം.​സി ആം​ബു​ലേ​റ്റ​റി കെ​യ​ർ സെ​ന്റ​റി​നു കീ​ഴി​ൽ വി​പു​ലീ​ക​രി​ച്ച പു​തി​യ ഓ​ഡി​യോ​ള​ജി-​ബാ​ല​ൻ​സ് യൂ​ണി​റ്റ് തു​റ​ന്നു. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും വ്യ​ക്തി​ഗ​ത പു​ന​ര​ധി​വാ​സ ശ്ര​മ​ങ്ങ​ളും സം​യോ​ജി​പ്പി​ച്ചു​ള്ള സ​മീ​പ​ന​ത്തി​ലൂ​ടെ രോ​ഗി​യു​ടെ ശ്ര​വ​ണ ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പു​തി​യ സേ​വ​നം കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​കും.

എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും ഫ​ല​പ്ര​ദ​വും സാ​ർ​വ​ത്രി​ക​മാ​യി ല​ഭ്യ​മാ​കു​ന്ന​തും താ​ങ്ങാ​വു​ന്ന​തു​മാ​യ സ​മ​ഗ്ര ചി​കി​ത്സ സം​വി​ധാ​നം സ്ഥാ​പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഖ​ത്ത​ർ നാ​ഷ​ണ​ൽ വി​ഷ​ൻ 2030ന് ​അ​നു​സൃ​ത​മാ​യാ​ണ് സ്‌​പെ​ഷ​ലി​സ്റ്റ് ഹെ​ൽ​ത്ത് കെ​യ​ർ സേ​വ​ന​ശ്രേ​ണി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പു​തി​യ യൂ​ണി​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

എ​ച്ച്.​എം.​സി ആ​ക്ടി​ങ് അ​സി. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും എ​ച്ച്.​എം.​സി​യി​ലെ ടെ​ർ​ഷ്യ​റി ഹോ​സ്പി​റ്റ​ൽ ഗ്രൂ​പ് മേ​ധാ​വി​യു​മാ​യ അ​ലി അ​ൽ ജ​നാ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​തി​ർ​ന്ന പ്ര​തി​നി​ധി സം​ഘ​മാ​ണ് വി​പു​ലീ​ക​രി​ച്ച ഓ​ഡി​യോ​ള​ജി ആ​ൻ​ഡ് ബാ​ല​ൻ​സ് യൂ​ണിറ്റ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *