അനധികൃത സ്വത്ത് സമ്പാദനം; മുൻ മന്ത്രിയും എംഎൽഎയുമായ കെ ബാബുവിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ കെ. ബാബുവിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 മുതൽ 2016 വരെ കെ. ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.

കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തി ബാബുവിനെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതേ സംഭവത്തിൽ വിജിലൻസും ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *