ശബരിമല വിമാനത്താവള പദ്ധതി, കേന്ദ്രസർക്കാരിൻറെ ക്ലിയറൻസ് ലഭിച്ചു: മുഖ്യമന്ത്രി

ശബരിമല വിമാനത്താവള പദ്ധതിക്കായി കേന്ദ്രസർക്കാർ ക്ലിയറൻസ് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന് സുരക്ഷാ ക്ലിയറൻസ് ലഭിക്കാനുണ്ട്. ഇത് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. വിമാനത്താവളത്തിന്റെ കാര്യത്തിൽ ആരോഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

മറ്റ് പല കാര്യങ്ങളിലും കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് നമുക്ക് അനുഭവമുള്ളതാണ്. സാമൂഹ്യാഘാത പഠനത്തിനായി ഏഴംഗസമിതിയെ നിയോഗിച്ചിരുന്നു. സമിതി പഠനത്തിന് ശേഷം സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 2570 ഏക്കർ ഏറ്റെടുക്കുന്ന നടപടി ആരംഭിച്ചു കഴിഞ്ഞു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *