യുപിഎ സർക്കാരുകളുടെയും എൻഡിഎ സർക്കാരുകളുടെയും കാലഘട്ടം താരതമ്യം ചെയ്ത് ധവളപത്രം പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിനായി പാർലമെന്റ് സമ്മേളനം പത്താം തിയ്യതി വരെ നീട്ടുമെന്നും സൂചനയുണ്ട്.
യുപിഎ സർക്കാരിന്റെ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയും ഇന്ത്യയുടെ സാമ്പത്തിക ദയനീയാവസ്ഥയെയും വിശദീകരിക്കുന്നതാകും ധവളപത്രം.അക്കാലത്ത് സ്വീകരിക്കാമായിരുന്ന നടപടികളും, സ്വീകരിച്ചതിന്റെ ആഘാതങ്ങളെ കുറിച്ചും ധവളപത്രത്തിൽ അവതരിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.