തൃശ്ശൂരിൽ ജോലിസമയത്ത് മദ്യപിച്ചെത്തിയ സംഭവം; സബ് രജിസ്ട്രാർക്ക് സസ്‌പെൻഷൻ

തൃശ്ശൂരിൽ ജോലിസമയത്ത് മദ്യപിച്ചെത്തിയ സംഭവത്തിൽ സബ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തു. പഴയന്നൂർ സബ് രജിസ്ട്രാർ എ. കാർത്തികേയനെയാണ് വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തത്.

രജിസ്‌ട്രേഷൻ ജോയിന്റ് സെക്രട്ടറി എം.വി. പ്രമോദാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി ആറിനാണ് സംഭവം. സബ് രജിസ്ട്രാർ ജോലി സമയത്ത് മദ്യപിച്ചെത്തുന്നതായി കളക്ടറേറ്റിൽനിന്ന് ഫോൺ സന്ദേശം ലഭിച്ചു. തുടർന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ പഴയന്നൂർ പോലീസ് എസ്.ഐ. ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം സബ് രജിസ്ട്രാർ ഓഫിസിലെത്തി. കാർത്തികേയനെ പിന്നീട് ചേലക്കര താലുക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ചതായി കണ്ടെത്തി. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സസ്‌പെൻഷൻ.

Leave a Reply

Your email address will not be published. Required fields are marked *