ശ്രീനിവാസനെ ഏറ്റവുമടുത്ത് മനസിലാക്കിയ വ്യക്തി ഞാനാണ്; അഭിപ്രായങ്ങളില്‍ വ്യത്യാസം ഉണ്ടാകും: ധ്യാൻ

മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ വിളിച്ചു പറഞ്ഞത് തിരിച്ചറിവില്ലാത്തതിനാലാണെന്നും എഴുത്തുകാർക്ക് എവിടെയൊക്കെയോ അഹങ്കാരമുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ഒരുപാട് വായിച്ച്‌ അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോകതോല്‍വിയായിരിക്കുമെന്നും നടൻ അഭിപ്രായപ്പെട്ടു.

താരത്തിന്റെ വാക്കുകൾ 

‘എവിടെയൊക്കെയോ എഴുത്തുകാർക്കൊരു അഹങ്കാരമുണ്ട്. തിരിച്ചറിവില്ലാത്തതിനാലാണ് വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ വിളിച്ചു പറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലെ പ്രസ്താവന ഒരിക്കലും അഭിപ്രായമല്ല. ഒരുപാട് അറിവ് സമ്പാദിക്കുമ്പോള്‍ അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. ഒരുപാട് വായിച്ച്‌ അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോകതോല്‍വിയായിരിക്കും.

സ്വന്തം വീട്ടില്‍ നമുക്ക് എന്തും പറയാനുള്ള അവകാശമുണ്ട്. പക്ഷേ, മോഹന്‍ലാലിനെപ്പോലൊരു മഹാനടനെക്കുറിച്ച്‌ പറയുമ്ബോള്‍ കേള്‍ക്കുന്നവര്‍ ഏത് സെൻസിലായിരിക്കും എടുക്കുന്നതെന്ന് പറയാൻ കഴിയില്ല. പ്രത്യേകിച്ച്‌ സരോജ് കുമാർ എന്ന ചിത്രത്തിന് ശേഷം അച്ഛനും മോഹൻലാലും തമ്മില്‍ വിള്ളല്‍ വീണു. അതിനാല്‍ അച്ഛൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അവർ തമ്മില്‍ ഇപ്പോഴും സംസാരിക്കാറുപോലുമില്ല.

ശ്രീനിവാസനെ ഏറ്റവും അടുത്ത് മനസിലാക്കിയ വ്യക്തി ഞാനാണ്. എന്റെ അച്ഛനാണ്, ഞാൻ മനസിലാക്കിയിടത്തോളം നിങ്ങള്‍ മനസിലാക്കി കാണില്ല. എന്തൊക്കെ പറഞ്ഞാലും ലോകത്തില്‍ എനിക്ക് ഏറ്റവും സ്നേഹവും ഇഷ്ടവുമുള്ള മനുഷ്യൻ എന്റെ അച്ഛനാണ്. അയാള്‍ കഴിഞ്ഞിട്ടേയുള്ളൂ ലോകത്തില്‍ എനിക്ക് ആരും.

പക്ഷെ, അച്ഛനായാലും മോനായാലും അഭിപ്രായങ്ങളില്‍ വ്യത്യാസം ഉണ്ടാകും. പുള്ളി പറഞ്ഞ പല കാര്യങ്ങളിലും എനിക്ക് എതിർ അഭിപ്രായമുണ്ട്. അത് ഞാൻ തുറന്ന് പറഞ്ഞിട്ടുമുണ്ട്. പുള്ളിയും ഇത്തരത്തില്‍ തുറന്ന പറയുന്ന ആളാണ്.’- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *