യു.എസിലെ മലയാളി ദമ്പതികളുടെ മരണം; ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

യു.എസിലെ കാലിഫോർണിയയിൽ കൊല്ലം സ്വദേശികളായ ദമ്പതികളും ഇരട്ടക്കുട്ടികളും കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് പൊലീസ്. ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് യു.എസ്. പൊലീസ് സ്ഥിരീകരണം. കാലിഫോർണിയ സാൻമെറ്റയോയിൽ താമസിച്ചിരുന്ന കൊല്ലം പട്ടത്താനം വികാസ് നഗർ സ്നേഹയിൽ ആനന്ദ് സുജിത് ഹെൻട്രി (42), ഭാര്യ ആലീസ് പ്രിയങ്ക(40) ഇവരുടെ നാല് വയസ്സുകള്ള ഇരട്ടകുട്ടികളായ നെയ്താൻ, നോഹ എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ആനന്ദിന്റെയും ആലീസിന്റെയും മൃതദേഹങ്ങൾ കുളിമുറിയിലും കുട്ടികളുടെ മൃതദേഹങ്ങൾ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.

അതേസമയം കുട്ടികൾ കൊല്ലപ്പെട്ടത് എങ്ങിനെയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വിഷമോ കൂടിയ അളവിൽ മരുന്നുകളോ നൽകിയാകാം കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. അതേസമയം, കാരണം വ്യക്തമാകുന്ന ആത്മഹത്യ കുറിപ്പോ മറ്റു രേഖകളോ പൊലീസിന് ലഭിച്ചിട്ടില്ല. ഏഴുവര്‍ഷം മുന്‍പാണ് ദമ്പതികൾ അമേരിക്കയിലേക്കു പോയത്. ഫാത്തിമ മാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി.ഹെന്‍ട്രിയുടെയും വിരമിച്ച അധ്യാപിക ശാന്തമ്മയുടെയും മകനാണ് ആനന്ദ്. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍ വെളിയില്‍വീട്ടില്‍ പരേതനായ ബെന്‍സിഗറിന്റെയും ജൂലിയറ്റിന്റെയും മകളാണ് ആലീസ്.

Leave a Reply

Your email address will not be published. Required fields are marked *