എറണാകുളത്ത് മത്സരിക്കാൻ അനില്‍ ആന്റണി; ഒരുക്കങ്ങൾ ഉടൻ

കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ, ബി.ജെ.പി. ദേശീയ സെക്രട്ടറി അനിൽ ആന്റണി എറണാകുളത്ത് എൻ.ഡി.എ. സ്ഥാനാർഥിയാവാൻ തയ്യാറെടുക്കുന്നു. കുറച്ചുനാളായി ജില്ലയിലെ നേതാക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനിൽ, ക്രൈസ്തവസമുദായത്തിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ അനുയോജ്യമായിരിക്കുമെന്നാണ് പാർട്ടിനേതൃത്വം വിലയിരുത്തുന്നത്.

എറണാകുളം മണ്ഡലത്തേക്കാൾ, ജില്ലയുടെ കിഴക്കൻമേഖല ഉൾപ്പെടുന്ന ചാലക്കുടിയായിരിക്കും കൂടുതൽ സുരക്ഷിതമെന്നു കരുതുന്ന നേതാക്കളുമുണ്ട്. തൃശ്ശൂരിൽ സുരേഷ് ഗോപി വരുമ്പോൾ സാമുദായിക സന്തുലനത്തിനായി ചാലക്കുടിയിൽ ക്രൈസ്തവസമുദായത്തിൽനിന്നുള്ള സ്ഥാനാർഥിവേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞതവണ അൽഫോൺസ് കണ്ണന്താനം എറണാകുളത്ത് 15 ശതമാനത്തോളം വോട്ടുകൾ നേടിയിരുന്നു.

ആലപ്പുഴയിൽ ക്രൈസ്തവവോട്ടുകളുടെ ഏകീകരണത്തിന് അനിലിനു സാധിക്കുമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. അവിടെ കോൺഗ്രസ് സ്ഥാനാർഥി ആരായിരിക്കുമെന്നതാണ് കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *