ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വരുൺ ആരോൺ

ഈ വർഷത്തെ രഞ്ജി ട്രോഫിയോടെ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ച് വരുൺ ആരോൺ. ജാർഖണ്ഡ് താരമായ ആരോൺ ഇപ്പോൾ രാജസ്ഥാനെതിരെ രഞ്ജി മത്സരം കളിക്കുകയാണ്. സീസണിൽ ക്വാർട്ടർ പ്രതീക്ഷകൾ അവസാനിച്ച ജാർഖണ്ഡിന്റെ അവസാന രഞ്ജി മത്സരമാണിത്. ഈ മത്സരം അവസാനിക്കുന്നതോടെ ആരോണിന്റെ കരിയറിനും അവസാനമാകും.

34 കാരനായ ആരോൺ 2011ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയിരുന്നു. 2015 വരെ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും ഇക്കാലയളവിൽ ഒമ്പത് ടെസ്റ്റിലും ഒമ്പത് ഏകദിനങ്ങളിലും മാത്രമാണ് ആരോണിന് കളിക്കാൻ കഴിഞ്ഞത്. മണിക്കൂറിൽ 145ൽ അധികം വരുന്ന വേ​ഗതയിൽ തുടർച്ചയായി പന്തെറിയാൻ കഴിയുമെന്നതാണ് ആരോണിന്റെ പ്രത്യേകത. എന്നാൽ പരിക്കുകൾ താരത്തിന്റെ കരിയറിന് തിരിച്ചടിയായി.

ക്രിക്കറ്റിൽ തുടരാൻ തന്റെ ശരീരം അനുവദിക്കുന്നില്ലെന്ന് ആരോൺ പറഞ്ഞു. 2008 മുതൽ താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നു. നിരവധി തവണ പരിക്കുകൾ തനിക്ക് തിരിച്ചടിയായി. ഇന്ത്യൻ പേസർമാരെ കണ്ടെത്താൻ എംആർഎഫ് ഫൗണ്ടേഷനിൽ താൻ അംഗമാകുമെന്നും ആരോൺ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *