പ്രതിപക്ഷനേതാവിന്റെ മരണം: റഷ്യക്കു കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താൻ യു.എസ്

പ്രതിപക്ഷനേതാവ് അലക്സി നവല്‍നിയുടെ മരണത്തിന്റെയും രണ്ടുവർഷം തികയ്ക്കാൻപോകുന്ന യുക്രൈൻ യുദ്ധത്തിന്റെയും പേരില്‍ റഷ്യക്കു കൂടുതല്‍ ഉപരോധമേർപ്പെടുത്തുമെന്ന് യു.എസ്.

പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഉപരോധങ്ങള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. 

റഷ്യയുടെ സൈനിക, വ്യവസായ കേന്ദ്രങ്ങളെയുള്‍പ്പെടെ ഉപരോധത്തിന്റെ പരിധിയിലാക്കുമെന്ന് ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. യുക്രൈൻ യുദ്ധം രണ്ടുവർഷം തികയ്ക്കുന്ന പശ്ചാത്തലത്തില്‍ റഷ്യക്കുമേല്‍ എന്തെല്ലാം ഉപരോധമേർപ്പെടുത്തണമെന്ന് തീരുമാനിച്ചുകഴിഞ്ഞതാണ്. നവല്‍നിയുടെ മരണത്തിനുള്ള പ്രതികരണമെന്ന നിലയില്‍ക്കൂടി അതിനെ പരിഗണിക്കുമെന്ന് മറ്റൊരുദ്യോഗസ്ഥൻ പറഞ്ഞു. നവല്‍നിയുടെ മരണത്തിന്റെ പേരില്‍ ഏർപ്പെടുത്തേണ്ട ഉപരോധങ്ങളെക്കുറിച്ച്‌ യൂറോപ്യൻ രാജ്യങ്ങളുമായും യു.എസ്. ഈയാഴ്ച ചർച്ചചെയ്യും. 

2020-ല്‍ നവല്‍നിക്ക് വിഷബാധയേറ്റപ്പോഴും റഷ്യയുടെ സുരക്ഷാ ഏജൻസിയായ എഫ്.എസ്.ബി.യുമായി ബന്ധപ്പെട്ടവർക്കും മറ്റുദ്യോഗസ്ഥർക്കും യു.എസ്. ഉപരോധമേർപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *