കായംകുളത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു

കായംകുളത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ബസിനു തീപിച്ചു. എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയിൽനിന്നു തോപ്പുംപടിക്കു പോയ ബസിനാണു തീപിടിച്ചത്. ബസ് പൂർണമായി കത്തിനശിച്ചു. തീപടരും മുൻപ് യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആർക്കും പരുക്കില്ല. മണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവർ ഇടപെട്ടത്. 

ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. 

Leave a Reply

Your email address will not be published. Required fields are marked *