വനിത പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ രണ്ടാം എഡിഷന് ഇന്ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണറപ്പായ ഡൽഹി കാപിറ്റൽസും തമ്മിൽ രാത്രി 7.30നാണ് ഉദ്ഘാടനമത്സരം.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടെറ്റൻസ്, യു പി വാരിയേഴ്സ് എന്നിവരാണ് മറ്റു ടീമുകൾ. മാർച്ച് നാലു വരെ ബംഗളൂരുവിലും അഞ്ചു മുതൽ 13 വരെ ഡൽഹിയിലുമാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. ഡൽഹിയിൽ 15ന് എലിമിനേറ്ററും 17ന് ഫൈനലും നടക്കും.