അലുവയും മത്തിക്കറിയും പോലെയായല്ലോ ദൈവമേ ഇത്..!; ഓറിയോ ബിസ്‌ക്കറ്റും തക്കാളി കെച്ചപ്പും സൂപ്പറെടാ

അതിവിചിത്രമായ ഒരു ഫുഡ് കോംപിനേഷൻ കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ. ഇങ്ങനെയൊക്കെ കോംപിനേഷൻ ആകാമോ..? കണ്ടവർക്കു സംശയമായി. സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി ചെയ്തതാണോ എന്നറിയില്ല. എന്തായാലും സംഭവം സൂപ്പർ ഹിറ്റ് ആയി. ഫുഡ് മേയ്ക്‌സ് ഓൾ ഹാപ്പി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

സിംഗപുരിലെ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ കാൽവിൻ ലീ ആണ് അപൂർവ കോംപിനേഷൻറെ സൃഷ്ടാവ്. ഓറിയോ ബിസ്‌ക്കറ്റിനൊപ്പം തക്കാളി കെച്ചപ്പും ചേർത്തുകഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതു ഭക്ഷണപ്രേമികളെ ഞെട്ടിക്കുകതന്നെ ചെയ്തു. ദൃശ്യങ്ങളിൽ കുറച്ച് ബിസ്‌ക്കറ്റുകൾ പ്ലേറ്റിൽ വയ്ക്കുകയും അതിലേക്കു തക്കാളി കെച്ചപ്പ് ഒഴിക്കുകയും ചെയ്യുന്നതു കാണാം. പിന്നീട് ആസ്വാദ്യകരമായി ഓറിയോ കഴിക്കുന്നു. തക്കാളി കെച്ചപ്പിൽ മുക്കിയ ഓറിയോ ബിസ്‌ക്കറ്റ് പരീക്ഷിച്ചതിനു ശേഷം കാഴ്ചക്കാരോട്, രുചികരമാണെന്നും പരീക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് ലീ.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് അതിശയകരമായ കോംപിനേഷൻറെ വീഡിയോ കണ്ടത്. ധാരാളം പേർ വിഭവം പരീക്ഷിക്കുമെന്നു പ്രതികരിക്കുകയും ചെയ്തു. ഇതിനു മുമ്പും ഇത്തരത്തിലുള്ള വിചിത്രമായ ഫുഡ് കോംപിനേഷനുകളുമായി ലീ രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *