യു.പിയിൽ തീർഥാടകരുമായി പോയ ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞു; 15 പേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ കാസ്ഗാഞ്ചിൽ തീർഥാടകരുമായി പോവുകയായിരുന്ന ട്രാക്ടർ- ട്രോളി കുളത്തിൽവീണ് 15 പേർ മരിച്ചു. മാഘപൂർണിമ ആഘോഷത്തിന്റെ ഭാഗമായി ഗംഗയിൽ സ്നാനത്തിനായി പോകുകയായിരുന്ന കുട്ടികളും സ്ത്രീകളും അടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് വിവരം.

റോഡിൽ കാറുമായി കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായതെന്ന് ട്രാക്ടർ ഡ്രൈവർ പറഞ്ഞു. ഗ്രാമീണരുമായി പോവുകയായിരുന്ന ട്രാക്ടർ ചെളിവെള്ളം നിറഞ്ഞ കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ കാസ്ഗഞ്ചിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം സഹായധനം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *