സിദ്ധാര്‍ഥന്‍റെ മരണം; കേസിൽ പ്രധാന പ്രതികളായ 12 പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കും

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ബി വി എസ് സി വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതികളായ 12 പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കും. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കം. കോളജ് യൂണിയൻ പ്രസിഡന്‍റും എസ് എഫ് ഐ സെക്രട്ടറിയും ഇതിലുൾപ്പെടുന്നുണ്ട്. കോളജ് യൂണിയൻ പ്രസിഡന്‍റ് കെ അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവർ ഒളിവിലാണ്.

അതേസമയം ഇന്നലെ സർവകലാശാല വിദ്യാർഥികളായ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള 12 പേരിൽ പെടാത്തവരാണ് അറസ്റ്റിലായിരിക്കുന്നത്. ബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ (23), ഇടുക്കി സ്വദേശി അഭിഷേക് എസ് (23), തൊടുപുഴ സ്വദേശി ഡോൺസ് ഡായി (23), തിരുവനന്തപുരം സ്വദേശികളായ ആകാശ് എസ്.ഡി. (22), രഹൻ ബിനോയ് (20), ശ്രീഹരി ആർ.ഡി (23) എന്നിവരെയാണ് കൽപ്പറ്റ ഡിവൈ.എസ്‍.പി ടി.എൻ. സജീവൻ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വേണ്ടി എട്ടുപേരെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്നാണ് ഇതിൽ ആറു പേരെ അറസ്റ്റ് ചെയ്തത്. 

Leave a Reply

Your email address will not be published. Required fields are marked *