തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട

തിരുവനന്തപുരത്ത് കഞ്ചാവും ചരസും രാസലഹരിയുമായി മൂന്ന് പേരെ എക്‌സൈസ് പിടികൂടി. നെടുമങ്ങാട് സ്വദേശികളായ സുനീര്‍ ഖാന്‍, അരവിന്ദ് എന്നിവരെ കവടിയാര്‍ നിന്നും ആനാട് സ്വദേശി അരുണ്‍ ജി എന്ന യുവാവിനെ നെടുമങ്ങാട് വേണാട് ഹോസ്പിറ്റലിന് സമീപത്തു നിന്നുമാണ് പിടികൂടിയതെന്നാണ് എക്‌സൈസ് അറിയിക്കുന്നത്.

2.261 കിലോഗ്രാം കഞ്ചാവ്, 2.456 ഗ്രാം ചരസ്, 0.353 ഗ്രാം മെത്താംഫിറ്റമിന്‍ എന്നിവയാണ് പ്രതികളില്‍ നിന്നും പിടിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ ആയിരുന്നു റെയിഡ്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബി അജയകുമാര്‍, എസ്. പ്രേമനാഥന്‍, ബിനുരാജ് വിആര്‍, സന്തോഷ്‌കുമാര്‍. ഇ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആദര്‍ശ്, ശരത്, ജയശാന്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ആശ എന്നിവരും പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *