‘തൃശൂരിലേത് യുദ്ധമല്ല, പോരാട്ടം’ ; സുരേഷ് ഗോപി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തിനുള്ള ഒരുക്കവുമായി സുരേഷ് ഗോപി തൃശൂരില്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തൃശൂരില്‍ ആദ്യമായി എത്തുകയാണ് സുരേഷ് ഗോപി. ഗംഭീരമായ വരവേല്‍പാണ് സുരേഷ് ഗോപിക്ക് റെയില്‍വേ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്.

തൃശൂരിലേത് യുദ്ധമല്ല, പോരാട്ടമാണ് എന്നാണ് സുരേഷ് ഗോപി നല്‍കിയ ആദ്യപ്രതികരണം. പ്രവര്‍ത്തകരുടെ സ്വീകരണം ആവേശകരമാണെന്നും വിജയപ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി പങ്കുവച്ചു.

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ സുരേഷ് ഗോപിയെ സ്വരാജ് റൗണ്ടിലേക്ക് ആനയിച്ച ശേഷം റോഡ് ഷോയും നടത്തി ബിജെപി പ്രവര്‍ത്തകര്‍. നാളെ മുതല്‍ പലയിടങ്ങളിലായി റോഡ് ഷോയോടെ പ്രചരണം നടത്താനാണ് ബിജെപി തീരുമാനം.

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ആയിരിക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഇതനുസരിച്ച് പ്രചാരണപ്രവര്‍ത്തനങ്ങളും അനൗദ്യോഗികമായി തുടങ്ങിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *