ലോകത്തെ ഏറ്റവും വലിയ ധനികന്‍; ഇലോണ്‍ മസ്‌കിനെ പിന്തള്ളി ജെസ് ബെസോസ് ഒന്നാമത്

ഇലോൺ മസ്‌കിനെ മറികടന്ന് ലോകത്തെ അതിസമ്പന്ന പട്ടികയിൽ ഒന്നാമതെത്തി ആമസോൺ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ്. കഴിഞ്ഞ ഒമ്പതുമാസമായി ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്‌കായിരുന്നു ഒന്നാമത്. തിങ്കളാഴ്ച ടെസ്‍ല ഇൻകോർപ്പറേറ്റിലെ ഓഹരികൾ 7.2% ഇടിഞ്ഞതിനെത്തുടർന്നാണ് മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടമായത്. ടെസ്‍ല ഓഹരികൾ തകരുന്നത് തുടരുമ്പോൾ ആമസോൺ ഓഹരികൾ കുത്തനെ കുതിക്കുകയാണ്.

അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും യഥാക്രമം 11, 12 സ്ഥാനങ്ങളിലുണ്ട്. 197.7 ബില്യൺ ഡോളറാണ് മസ്‌കിന്റെ ഇപ്പോഴത്തെ ആസ്തി. 200.3 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. 2021 ന് ശേഷം ഇതാദ്യമായാണ് 60കാരനായ ബെസോസ് ബ്ലൂംബെർഗിന്റെ പട്ടികയിൽ ഒന്നാമതെത്തുന്നത്. 2017ൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ആസ്തിയെ മറികടന്നാണ് ബെസോസ് ആദ്യമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായത്. അതേസമയം, സമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പട്ടികയിൽ 11 ാം സ്ഥാനത്തും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 12ാം സ്ഥാനത്തുമാണ്.

ബെർണാഡ് അർനോൾട്ടിനെ പിന്തള്ളി 2023 മെയ് മാസത്തിലാണ് ലോകത്തിലെ ഏറ്റവും ധനികൻ എന്ന പദവി മസ്‌ക് സ്വന്തമാക്കിയത്. ലൂയി വട്ടോൺ, ഡിയോർ, ടിഫാനി തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ ഉടമകളായ ഫ്രഞ്ച് കമ്പനിയായ എൽ.വി.എം.എച്ചിന്റെ സി.ഇ.ഒയും ചെയർമാനുമായിരുന്നു ബെർണാഡ്.

Leave a Reply

Your email address will not be published. Required fields are marked *