പത്മജയുടെ ബിജെപി പ്രവേശനം: പിതാവിനെ ഓർമയുണ്ടെങ്കിൽ പോകില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ലീഡറുടെ പാരമ്പര്യം മകൾ മനസിലാക്കണമായിരുന്നുവെന്നും പിതാവിനെ ഓർമ്മയുണ്ടായിരുന്നെങ്കിൽ വർഗീയ പാർട്ടിക്കൊപ്പം പോകില്ലാതിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും അവസരങ്ങൾ കിട്ടിയ നേതാക്കൾ പാർട്ടിയിൽ ചുരുക്കമാണെന്നും രാഹുൽ പറഞ്ഞു.

കരുണാകരൻറെ മകൾ ബിജെപിയിൽ പോകുമെന്നു കരുതുന്നില്ലെന്നും പാർട്ടി വിടാനുള്ള കാരണം ഉണ്ടെങ്കിൽ അത് പോലും ഒരു സൃഷ്ടി ആണെന്നും മഹിളാ കോൺഗ്രസ് പ്രസിഡൻറ് ജെബി മേത്തർ പറഞ്ഞു. പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് പത്മജ, എല്ലാ തരത്തിലുള്ള ബഹുമാനവും പാർട്ടി പത്മജക്ക് നൽകിയിട്ടുണ്ട്, ആരുടെയെങ്കിലും പാർട്ടി മാറ്റം ഒന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജെബി മേത്തർ. ബിജെപിയിലേക്ക് പോകുന്നതിൽ നിന്ന് പത്മജയെ പിന്തിരിപ്പിക്കാൻ കോൺഗ്രസിൽ നിന്ന് ശ്രമങ്ങളുണ്ടായി എന്നാണ് വിവരം. കെ സി വേണുഗോപാൽ ഇത്തരത്തിൽ പത്മജയുമായി നടത്തിയ അനുനയ ചർച്ച ഫലം കണ്ടില്ലെന്ന വാർത്തയും വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *