സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്; രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു

പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി രാജ്യസഭയിലേക്ക്. ലോക വനിതാദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സുധാ മൂർത്തിയെ നാമനിർദേശം ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം എക്സിൽ പങ്കുവച്ചു. വിവിധ മേഖലകളിലെ സുധാ മൂർത്തിയുടെ മികച്ച പ്രവർത്തനം പ്രചോദനം നൽകുന്നതാണെന്നും അവരുടെ സാന്നിധ്യം രാജ്യസഭയിലെ നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്നും മോദി കുറിച്ചു.

സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച സുധാമൂർത്തി, ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സനുമാണ്. 73 കാരിയായ സുധാമൂർത്തിയെ രാജ്യം പത്മശ്രീ, പത്മ ഭൂഷൺ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *